പൂനെ: പൂനെയില്‍ ഹെലികോപ്റ്റർ തകർന്നുവീണ് മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നതായി റിപ്പോർട്ട്. പൈലറ്റ് മലയാളിയായ ഗിരീഷ് പിള്ളയാണ് അപകടത്തില്‍ മരിച്ചത്. കൊല്ലം കുണ്ടറ സ്വദേശിയാണ് ഗിരീഷ് പിള്ള. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചതാണ് ഗിരീഷ് പിള്ള. പൂനെയിലെ ബാവ്ധാനിലാണ് അപകടം ഉണ്ടായത്. മൂന്ന് പേരായിരുന്നു ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ഏത് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടില്ല.