കാസര്‍ഗോഡ് പന്നിഫാമിലെ മാലിന്യ കുഴിയില്‍ വീണ് നേപ്പാള്‍ സ്വദേശിയായ തൊഴിലാളി മരിച്ചു. നേപ്പാള്‍ ഇലാം ജില്ലയിലെ മഹേഷ് റായ് (19) ആണ് മരിച്ചത്. കുഡ്‌ലു പായിച്ചാലിൽ ഗണേഷ് റായിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് അപകടം നടന്നത്.ഫാമില്‍ ജോലിക്കായി ഇന്നലെ മഹേഷ് എത്തിയത്. ശനിയാഴ്ച മുതലായിരുന്നു ജോലിക്ക് കയറേണ്ടിയിരുന്നത്. ഫോണില്‍ സംസാരിച്ച് നടന്ന മഹേഷ് അബദ്ധത്തില്‍ മാലിന്യക്കുഴിലേക്ക് വീഴുകയായിരുന്നു.പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി മഹേഷിനെ പുറത്തെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.