തിരുവനന്തപുരം വെഞ്ഞാറമൂട് : കാണാതായ യുവാവിനെ ആറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.തണ്ട്രാംപൊയ്ക അഖിൽ ഭവനിൽ അഖിലാണ് (28) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഖിലിനെ കാണാതായത്.
ബന്ധുക്കൾ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം അഖിലിന്റെ ബൈക്ക് വാമനപുരം പാലത്തിനു സമീപത്ത് കണ്ടെത്തിയിരുന്നു. സംശയം തോന്നിയ പോലീസ് അഗ്നിരക്ഷാസേനയുടെ സഹായം തേടി.സേന നടത്തിയ തിരച്ചിലിനിടെ വാമനപുരം പാലത്തിനും ചെറിയ കണിച്ചോടിനും ഇടയിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. വെഞ്ഞാറമൂട്ടിലെ ടയർ കടയിലെ ജീവനക്കാരനായിരുന്നു.