കോഴിക്കോട് പയ്യോളി: ദേശീയ പാതയിൽ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം കാറുകൾ കൂട്ടിയിടിച്ച് അപകടം. വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറുകളാണ് കൂട്ടിയിടിച്ചത്. ഏറെ സമയം ഗതാഗതം സ്തംഭിച്ചു. ഇന്ന് വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. വടകര ഭാഗത്തേക്ക് സർവീസ് റോഡിലൂടെ പോവുകയായിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുകയായിരുന്നു. മുന്നിൽ സഞ്ചരിച്ച ഇന്നോവ കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് എതിർവശത്തേക്ക് തിരിഞ്ഞ് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തൊട്ടു പിന്നിൽ വരികയായിരുന്ന കാറുമായി ഇന്നോവ കൂട്ടിയിടിക്കുകയായിരുന്നു.
കാറിൻ്റെ മുൻഭാഗം തകർന്നു. അപകടത്തെ തുടർന്ന്, ഏറെ സമയം ഗതാഗതം സ്തംഭിച്ചുവെങ്കിലും തടസ്സം നീക്കി പുനഃസ്ഥാപിച്ചു.