ഭാരതപ്പുഴയില്‍ ഒഴുക്കില്‍ പെട്ട നാലു പേരും മരിച്ചു



തൃശ്ശൂര്‍: ചെറുതുരുത്തി പൈങ്കുളത്ത് ശ്മശാനം കടവില്‍ കുളിക്കാനിറങ്ങിയ ഒരു കുടുംബത്തിലെ നാലുപേരും ഒഴുക്കില്‍പെട്ടു മരിച്ചു. ചെറുതുരുത്തി സ്വദേശിനി ഓടയ്ക്കല്‍ വീട്ടില്‍ കബീര്‍, ഭാര്യ റെഹാന, പത്തുവയസുകാരിയായ മകള്‍ സൈറ, കബീറിന്റെ സഹോദരിയുടെ മകന്‍ സനു (12) എന്നിവരാണ് മരിച്ചത്. നേരത്തെ റെഹാനയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. രാത്രിയും നടത്തിയ തിരച്ചിലിലാണ് മറ്റു മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുഴയില്‍ ധാരാളം കുഴികള്‍ ഉണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ തീരത്ത് ഉണ്ടായിരുന്നില്ല. ഇവര്‍ വീണ ഭാഗത്ത് ആഴം കൂടുതലാണെന്നും ചെറിയ കുഴികള്‍ ധാരാളം ഉള്ളതായും പറയുന്നു




Post a Comment

Previous Post Next Post