കെട്ടിടത്തിനു മുകളിൽനിന്നു വീണ് മധ്യവയസ്കൻ മരിച്ചു



 വട്ടിയൂർക്കാവ് : കെട്ടിടത്തിനു മുകളിൽനിന്നു വീണു മധ്യവയസ്കൻ മരിച്ചു. വട്ടിയൂർക്കാവ് അറപ്പുര, കുഴിവിള ലെയ്നിൽ ടി.വിനോദ്കുമാറാണ് (61) മരിച്ചത്. ചൊവ്വാഴ്ച 11 മണിയോടെ അറപ്പുര-വേട്ടമുക്ക് റോഡിൽ ജോലിചെയ്തിരുന്ന വീട്ടിലാണ് സംഭവം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ശ്രീജ ബി. മക്കൾ: അവിനാഷ് വി.എസ്.ചാൾസ്, അഭിലാഷ് വി.എസ്.ചാൾസ്.

Post a Comment

Previous Post Next Post