സൗദിയിൽ വാഹനപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു, മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിൽ

 


തബൂക്ക്: സൗദിൽ വാഹനപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. തബൂക്കിലെ അൽ ഉല റോഡിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിന് തീ പിടിച്ചതായാണ് പ്രാഥമിക വിവരം. അഖിൽ അലക്സ്, ടീന എന്നിവരാണ് മരിച്ച മലയാളികൾ. മറ്റു മൂന്ന് പേർ സൗദി പൗരൻമാരാണെന്നാണ് പ്രാഥമിക വിവരം.അതേ സമയം കൂടുതൽ പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്.

മദീനയിലെ കാർഡിയാക് സെന്ററിൽനിന്ന് അൽ ഉല സന്ദർശനത്തിനായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. അൽ ഉലയിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായത്. മൃതദേഹങ്ങൾ ഭൂരിഭാഗവും കത്തിക്കരിഞ്ഞ നിലയിലാണ്


മരണപ്പെട്ട ടീന  exit അടിച്ച് നാട്ടിൽ പോകാൻ നിൽക്കുന്നതിനിടെ ആണ് അപകടം.  കൂടെ മലയാളികൾ 6പേർ ഉണ്ടായിരുന്നതയാണ് വിവരം 

Post a Comment

Previous Post Next Post