എറണാകുളം : ചെങ്ങമനാട് സ്കൂട്ടറിന് പിറകിൽ കാറിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്കൂട്ടർ യാത്രികൻ പൊയ്ക്കാട്ടുശ്ശേരി സ്വദേശി ദീപക്കാണ് (30) മരിച്ചത്.
അത്താണിഭാഗത്തേക്ക് വരികായായിരുന്ന മഹീന്ദ്ര സ്കോർപിയോ മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തലയിടിച്ച് വീണ് രക്തം വാർന്ന ദീപകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.