ഇടുക്കിയില്‍ കെഎസ്ആർടിസി ബസ് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. പാമ്പനാർ സ്വദേശി സ്റ്റാൻസിലാവോസ് (70) ആണ് മരിച്ചത്. ഇടുക്കി പീരുമേട് പാമ്പനാറിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി കാൽനടയാത്രക്കാരന് നേരെ പാഞ്ഞ് കയറുകയായിരുന്നു. കുമളിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസ്സാണ് അപകടമുണ്ടാക്കിയത്