മേപ്പാടി ടൗണിലെ വ്യാപാരിയും സജീവ സന്നദ്ധ പ്രവർത്തകനുമായിരുന്ന പൂത്തകൊല്ലി സ്വദേശി അലി (49)അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് അംഗം , മേപ്പാടി സെൻറ് ജോസഫ് യു പി സ്കൂൾ പിടിഎ അംഗം, തുടങ്ങിയ മേഖലകളിൽ സജീവമായി പ്രവർത്തിച്ചുവരികയായിരുന്നു. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത സമയത്ത് അസുഖം മറന്ന് പ്രവർത്തനങ്ങൾ നടത്തിയിരുന്നു