മുബൈ: ബഹുനില മും റെസിഡൻഷ്യൽ കെട്ടിടത്തിൽനിന്ന് ചാടി യുവതി ജീവനൊടുക്കി. മുംബൈയിലെ കന്നംവാർ നഗറിലെ വിഖ്റോലിയിലാണ് സംഭവം
കെട്ടിടത്തിന്റെ 23-ാം നിലയില്‍നിന്നാണ് ഹർഷദ ടൻഡോല്‍കർ (25) ചാടിയത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം.
ഹർഷദ, മാനസിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്നാണ് വിവരം. എന്നാല്‍, ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ത് എന്ന കാര്യം വ്യക്തമല്ല. കെട്ടിടത്തിന്റെ താഴെ നിർത്തിയിട്ടിരുന്ന മോട്ടോർ സൈക്കിളിന് മുകളിലേക്കാണ് ഹർഷദ വീണത്. വീഴ്ചയുടെ ആഘാതത്തില്‍ ദേഹം രണ്ടായി മുറിഞ്ഞുമാറുകയും ചെയ്തു.
പ്രദേശവാസികള്‍ വിവരം അറിയിച്ചതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക അന്വേഷണം അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഹർഷദയുടെ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും സംസാരിക്കാനും ജീവനൊടുക്കുന്നതിലേക്ക് നയിച്ച കാരണം കണ്ടെത്താനുമുള്ള നീക്കത്തിലാണ് പോലീസ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)