ചേർത്തല: ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്നയ്ക്ക് സമീപം ടൂറിസ്റ്റ് ബസും മിനി ബസും കൂട്ടിയിടിച്ച് മിനി ബസിലെ യാത്രക്കാരായ ഒമ്ബത് സ്ത്രീകൾക്കും ഡ്രൈവർക്കും പരിക്കേറ്റു.
പരിക്കേറ്റ ചേർത്തല മനയശ്ശേരി ഷീജാമോള്‍ (50),ചേർത്തല ചെറുകുന്നത്ത് വെളി രമ (54),ചേർത്തല സ്വദേശിനി രത്നവല്ലി (50),ചേർത്തല അരീപ്പറമ്ബ് കുന്തറവെളി ലക്ഷ്മി (56), ചേർത്തല പടിഞ്ഞാറെ വെളി ഷൈമോള്‍ (42) എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചേർത്തല സ്വദേശനികളായ ശ്രീജ (52),സരിത (38),ഭാസുര (59), വത്സല (54), ഡ്രൈവർ കുഞ്ഞുമോൻ (52) എന്നിവരെ ചേർത്തല താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ എട്ടോടെ ആയിരുന്നു അപകടം. കണിച്ചുകുളങ്ങര, തിരുവിഴ മേഖലകളില്‍ നിന്ന് എരമല്ലൂരിലെ മത്സ്യസംസ്‌കരണ ശാലയിലേക്ക് ജോലിക്ക് പോകുകയായിരുന്നു മിനി ബസിലെ യാത്രക്കാർ. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തിന് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ് എന്ന് പൊലീസ് പറഞ്ഞു. മിനി ബസ് ഏതാണ്ട് പൂർണ്ണമായി തകർന്നു. ടൂറിസ്റ്റ് ബസിന്റെ മുൻഭാഗത്തിനും കേടുപാടുകള്‍ സംഭവിച്ചു.അപകടത്തെ തുടർന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗത തടസമുണ്ടായി. അഗ്നിരക്ഷാസേനയും ചേർത്തല പൊലീസും ചേർന്ന് ഗതാഗത തടസം ഒഴിവാക്കി