വീടിന് സമീപത്തെ റോഡരികിൽ നിൽക്കെ അപകടം… വിദ്യാർഥിനി ജീപ്പിടിച്ച് മരിച്ചു



 വയനാട്  കമ്പളക്കാട് : പള്ളിമുക്ക് കാപ്പിലോ ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. കമ്പളക്കാട് പുത്തൻ തൊടുകവീട്ടിൽ ദിൽഷാന(19) ആണ് മരിച്ചത്. പാൽ വാങ്ങാൻ കാത്തുനിന്ന യുവതിയെ ക്രൂയിസ് ജീപ്പ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.രാവിലെ 7.30ഓടെയായിരുന്നു അപകടം.ബത്തേരി സെന്റ് മേരിസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാത്ഥിനിയാണ് മരണപെട്ട ദിൽഷാന. സഹോദരങ്ങൾ മുഹമ്മദ്‌ ഷിഫിൻ, മുഹമ്മദ്‌ അഹഷ്. മൃതദേഹം കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ ആണ് ഉള്ളത്. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി വിട്ട് നൽകും.


Post a Comment

Previous Post Next Post