ഒരേസ്ഥലത്ത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് അപകടങ്ങൾ; കാറുകൾ നിയന്ത്രണംവിട്ട് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്

 


കാസർഗോഡ്: കനത്ത മഴ തുടരുന്നതിനിടെ സംസ്ഥാനത്ത് പലയിടത്തും ചെറുതും വലുതുമായ വാഹനാപകടങ്ങളുടെ എണ്ണവും കൂടുന്നുണ്ട്.

കാസർഗോഡ് കുമ്ബളയ്ക്കടുത്ത് ഒരേ സ്ഥലത്ത് മണിക്കൂറുകളുടെ ഇടവേളയില്‍ സംഭവിച്ച രണ്ട് അപകടങ്ങളില്‍ ഏഴ് പേർക്ക് പരിക്കേറ്റു. രണ്ട് പേർക്ക് ഗുരുതര പരിക്കുകളുമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു രണ്ട് അപകടങ്ങളും.


കുമ്ബള - ബദിയടുക്ക റോഡില്‍ ഭാസ്ക്കര നഗറിലാണ് മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് വലിയ അപകടങ്ങളുണ്ടായത്. ഒരേ സ്ഥലത്ത് രണ്ട് കാറുകളും നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബുധനാഴ്ച രാത്രി 10:13ന് ആയിരുന്നു ആദ്യ അപകടം. വിമാനത്താവളത്തില്‍ പോയി തിരിച്ചു വരുന്ന കളത്തൂർ സ്വദേശികളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്.


പിന്നാലെ വ്യാഴാഴ്ച പുലർച്ചെ 12:33ന് അതേ സ്ഥലത്ത് അടുത്ത അപകടമുണ്ടായി. നാരമ്ബാടി സ്വദേശികളാണ് രണ്ടാമത് അപകടത്തില്‍പ്പെട്ടത്. ഈ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് അപകടങ്ങളിലുമായി ഏഴ് പേർക്ക് പരിക്കേറ്റു. റോഡില്‍ നിന്ന് തെറിച്ചുപോയ ഒരു വാഹനം പിന്നീട് ക്രെയിൻ എത്തിച്ചാണ് ഉയർത്തിയത്.

Post a Comment

Previous Post Next Post