തൃശ്ശൂർ: പെരുമ്പിലാവ് അക്കിക്കാവ് ടി.എം. എച്ച്.എസ് സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർതഥിയും കൊരട്ടിക്കര പാതാക്കര സ്വദേശി കൊച്ചുപറമ്പിൽ മെഹബൂബ് - സുലൈഖ ദമ്പതികളുടെ മകനുമായ അൽ ഫൗസാൻ ആണ് മരിച്ചത്.
വ്യാഴാഴ്ച കാലത്ത് പത്തരയോടെ അക്കിക്കാവ് ജംഗ്ഷനിൽ വെച്ച് ഗ്യാസ് സിലിണ്ടർ വിതരണം ചെയ്യുന്ന പിക്കപ്പ് വാൻ വാഗണർ കാറിൽ ഇടിച്ചതിനുശേഷം സ്കൂട്ടറിലും സൈക്കിളിലും ഇടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സൈക്കിൾ യാത്രികനായ അൽ ഫൗസാൻ സ്കൂട്ടർ യാത്രക്കാരനായ കൊങ്ങണൂർ സ്വദേശി വന്നേരിവളപ്പിൽ സുലൈമാൻ എന്നിവരെ നാട്ടുകാർ ഉടൻതന്നെ പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫൗസാൻ്റെ ജീവൻ രക്ഷിക്കാനായില്ല.