കോളജ് ബസ് ഡിവൈഡറിലും വൈദ്യുത പോസ്റ്റിലും ഇടിച്ചു; നാലു പേർക്കു പരിക്ക്



 തലയോലപ്പറമ്ബ്: നിയന്ത്രണംവിട്ട കോളജ് ബസ് റോഡരികിലെ ഡിവൈഡറിലും വൈദ്യുതി തൂണിലും ഇടിച്ചുണ്ടായ അപകടത്തിൽ എൻജിനിയറിംഗ് കോളജ് വിദ്യാർഥി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്.

വെള്ളിയാഴ്ച രാവിലെ എട്ടോടെ വരിക്കാംകുന്ന് വളവിലായിരുന്നു അപകടം. ഏറ്റുമാനൂരിലുള്ള സ്വകാര്യ എൻജിനിയറിംഗ് കോളജിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. എറണാകുളം ഭാഗത്തുനിന്നും കോട്ടയത്തേക്ക് വരുന്നതിനിടെ വളവില്‍ നിയന്ത്രണം വിട്ട് ബസ് റോഡരികിലെ കോണ്‍ക്രീറ്റ് ഡിവൈഡറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതാണ് അപകടത്തിനു കാരണമായത്.


പരിക്കേറ്റ വിദ്യാർഥി വൈറ്റില സ്വദേശി ആക്ഷിക്, അധ്യാപകരും ചോറ്റാനിക്കര സ്വദേശികളുമായ അനഘ, രശ്മി എന്നിവരെ അരയൻകാവിലുള്ള സ്വകാര്യ ആശുപത്രിയിലും ഡ്രൈവർ വൈക്കം സ്വദേശി സദാനന്ദനെ തലയോലപ്പറമ്ബ് പൊതിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു

അപകടത്തെത്തുടർന്ന് പ്രധാന റോഡില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. തലയോലപ്പറമ്ബ് സബ് ഇൻസ്പെക്ടർ പി.എസ്. സുധീരന്‍റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനെത്തുടർന്ന് പ്രദേശത്തെ വൈദ്യുതി വിതരണം തടസപ്പെട്ടു

Post a Comment

Previous Post Next Post