കോഴിക്കോട് കൊയിലാണ്ടിയില്‍ വൻ മരം കടപുഴകി വീണു, കാര്‍ യാത്രക്കാര്‍ക്ക് അത്ഭുത രക്ഷ, സ്ഥലത്ത് ഗതാഗത തടസ്സം

 


 കോഴിക്കോട്    കൊയിലാണ്ടി ദേശീയപാതയില്‍ പാലക്കുളം സില്‍ക്ക് ബസാറില്‍ വാഹനത്തിനുമേല്‍ മരം കടപുഴകി വീണു.

കാര്‍ യാത്രക്കാരായ രണ്ട് പേര്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി.  രാത്രി ഏഴ് മുപ്പതോടെയാണ് സംഭവം. മരം വീഴുന്നത് കണ്ട യാത്രക്കാര്‍ ഉടന്‍ തന്നെ കാര്‍ സൈഡിലേക്ക് വെട്ടിച്ച്‌ വാഹനത്തില്‍ നിന്നും പുറത്തിറങ്ങി.


അപകടത്തില്‍പെട്ട വാഹനം മരത്തിനടിയിലാണ്. പിന്നാലെ ദേശീയപാതയില്‍ വന്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടിട്ടുണ്ട്. വിവരം അറിഞ്ഞ് കൊയിലാണ്ടി പോലീസ്, അഗ്നിരക്ഷാസേന എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിക്കാന്‍ ഒരു മണിക്കൂറിലധികം സമയം എടുക്കുമെന്നാണ് വിവരം.

Post a Comment

Previous Post Next Post