പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ ചെറുമകന്റെ മര്‍ദ്ദനമേറ്റ് ഗുരുതര പരിക്കുപറ്റി ചികിത്സയിലായിരുന്ന പയ്യന്നൂര്‍ കണ്ടങ്കാളിയിലെ മണിയറ കാര്‍ത്ത്യായനി (88) മരണപ്പെട്ടു. കൂടെ താമസിക്കുന്നതിന്റെ വിരോധത്തിന്‍ ചെറുമകന്‍ റിജു ചവിട്ടി വീഴ്ത്തിയെന്നും തല ചുമരില്‍ ഇടിപ്പിച്ചെന്നും ഹോം നഴ്‌സാണ് യുവാവിനെതിരെ പരാതി നല്‍കിയത്. മെയ് 11ന് വീട്ടില്‍ വച്ചാണ് മര്‍ദനമേറ്റത്. തലക്കും കൈക്കും പരിക്കേറ്റ കാര്‍ത്ത്യായനിയെ പരിയാരം ഗവ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി 8.30 ഓടെയാണ് മരണപ്പെട്ടത്.