ഭാര്യവീട്ടില്‍ നിന്നും മടങ്ങി വരുന്നതിനിടെ കാല്‍വഴുതി പുഴയിൽ വീണു; പ്രവാസിക്ക് ദാരുണാന്ത്യം



കാസര്‍കോട്: കാസര്‍കോട് മധുവാഹിനി പുഴയിൽ കാല്‍വഴുതി വീണ പ്രവാസിക്ക് ഒഴുക്കില്‍പ്പെട്ട് ദാരുണാന്ത്യം. പാലക്കുന്ന് സ്വദേശി സാദിഖ് (39) ആണ് മരിച്ചത്. ഭാര്യവീട്ടില്‍ നിന്ന് ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന സിദ്ധിഖ് കാല്‍വഴുതി പുഴയുലേക്ക് വീഴുകയായിരുന്നു

ഇന്ന് രാവിലെ 9.30ന് ഭാര്യയുടെ വീടായ മധൂര്‍ പട്‌ല മൊഗറില്‍ നിന്നും തിരിച്ചുപോകുമ്പോഴാണ് അപകടം ഉണ്ടായത്. വയലിന് നടുവിലൂടെയുള്ള റോഡില്‍ നിന്നും കാല്‍ വഴുതി സാദിഖ് ഒഴുക്കില്‍പ്പെടുകയായിരുന്നു. എന്നാല്‍ സാദിഖിനൊപ്പം ഉണ്ടായിരുന്ന ഭാര്യാസഹോദരന്‍ തൊട്ടടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ പിടിച്ച് അത്ഭുതകരമായി രക്ഷപ്പെട്ടു.

കനത്ത മഴയെ തുടര്‍ന്ന് മധുവാഹിനി പുഴ കരകവിഞ്ഞൊഴുകിയിരുന്നു ഇതാണ് ഒഴുക്കില്‍പ്പെടാന്‍ കാരണം. ദുബൈയിലെ ഒരു കടയില്‍ കാഷ്യറായി ജോലി ചെയ്തു വരികയായിരുന്നു സാദിഖ്. ദുബൈയിലേക്ക് മടങ്ങിപോകാനിരിക്കെയാണ് അപകടം സംഭവിച്ചത്.പാലക്കുന്ന് കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഫാല്‍ക്കണ്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ കരിപ്പൊടിയിലെ ഫാല്‍ക്കണ്‍ അസീസിന്റെയും അസ്മയുടെയും മകന്‍ ആണ് സാദിഖ്

Post a Comment

Previous Post Next Post