ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ അതിഥി തൊഴിലാളിയായ ബോട്ട് ജീവനക്കാരന്റെ കൈ അറ്റു



കോഴിക്കോട്: കോഴിക്കോട് ചാലിയം ജെട്ടിയിൽ ബോട്ട് കരക്കടിപ്പിക്കുന്നതിനിടയിൽ മെറ്റൽ റോപ്പിൽ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു. ചാലിയത്ത് ബോട്ട് കരയ്ക്കടുപ്പിക്കാൻ വേണ്ടി മോട്ടോർ വിഞ്ച് പ്രവർത്തിക്കുന്നതിനിടെയാണ് കരയുമായി ബന്ധിപ്പിച്ച മെറ്റൽ റോപ്പിൽ കൈ കുടുങ്ങി അതിഥി തൊഴിലാളിയായ വോട്ട് ജീവനക്കാരന്റെ കൈഅറ്റുപോയത്. തൊഴിലാളിയുടെ വലതു കൈ യുടെ എല്ല് പൊട്ടുകയും ഇടതു കൈ തോളിന് താഴെയായി അറ്റു പോവുകയാണ് ചെയ്തത്. കൂടാതെ വലത് വാരിയെല്ലിന്റെ ഭാഗം റോപ്പിന് ഇടയിൽ കുടുങ്ങിയതിനാൽ ശക്തമായ ശ്വാസതടസ്സവും അനുഭവപ്പെടുന്നുണ്ടെന്ന് ബോട്ട് ജോലിക്കാർ ആക്‌സിഡന്റ് റെസ്ക്യൂ 24×7 മീഡിയ ടീമിനോട് പറഞ്ഞു.  പരിക്കേറ്റയാളെ ഉടനെ ഫറോക്ക് ക്രസന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശക്തമായ കാറ്റിൽ ആടിയുലഞ്ഞ ബോട്ടിനെ കരയിൽ ലോക്ക് ചെയ്ത് നിർത്താനുള്ള ശ്രമത്തിനിടയാണ് അപകടം 


റിപ്പോർട്ട്: അക്ബർ & അമീർ 

Accident Rescue 24X7 media wing.


⊶⊷⊶⊷❍❍⊶⊷⊶⊷

*കേരളത്തിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*

https://chat.whatsapp.com/Gr4Yt1o7IZMJ3nAkjDQQh2

Post a Comment

Previous Post Next Post