പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടി അപകടം; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം



കോട്ടയം : പിതാവ് വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ ടയർ തട്ടിയുണ്ടായ അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒന്നര വയസ്സുകാരി മരിച്ചു....

അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ്, മെരിയ ജോസഫ് എന്നിവരുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്.......

ഇന്ന് രാവിലെ 8.10നു ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണു മരണം. ഇന്നലെ വൈകിട്ട് 3.30നു ആയിരുന്നു അപകടം. വീടിന്റെ മുറ്റത്തു നിർത്തിയിട്ടിരുന്ന പിക് അപ് വാൻ തിരിച്ചിടുന്നതിനിടെ ആയിരുന്നു അപകടം. സംസ്കാരം നാളെ (15) രാവിലെ 11നു വീട്ടുവളപ്പിൽ നടക്കും.......



Post a Comment

Previous Post Next Post