മലപ്പുറം: രാമനാട്ടുകര ബൈപ്പാസിൽ വച്ചുണ്ടായ കാർ അപകടത്തിൽ മലപ്പുറം കൊണ്ടോട്ടി പുളിക്കൽ സ്വദേശി മരിച്ചു. പുളിക്കൽ പെരിയമ്പലം സ്വദേശി കൊടുമല ബഷീർ ആണ് രാമനാട്ടുകര അഴിഞ്ഞിലത്ത് വച്ച് ഉണ്ടായ കാർ അപകടത്തിൽ മരണപ്പെട്ടത്. അങ്ങാടിപ്പുറം എഫ് സി യിലെ മുൻ തൊഴിലാളി ആയിരുന്നു ഇദ്ദേഹം. മയ്യത്ത് നമസ്കാരം നാളെ ഒരുമണിക്ക് പറവൂർ ജുമാമസ്ജിൽ വച്ച് നടത്തപ്പെടുന്നതാണ്.