ജിദ്ദയില്‍ വാഹനാപകടം: വയനാട് സ്വദേശി മരണപ്പെട്ടു



ജിദ്ദ  ഐ സി എഫ് മക്ക റീജിയൻ ഐ സി എഫ് ഇക്കോണോമിക് സെക്രട്ടറി വയനാട് സുല്‍ത്താൻ ബത്തേരി സ്വദേശി ചെമ്ബൻ അശ്റഫ് ജിദ്ദയില്‍ കാർ അപകടത്തില്‍ മരണപെട്ടു.

പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനെ നാട്ടിലേക്ക് യാത്രയയച്ചു തിരിച്ചുവരുമ്ബോള്‍ ജിദ്ദ സുലൈമാനിയയിലാണ് അപകടം ഉണ്ടായത്. അശ്റഫ് ഓടിച്ചിരുന്ന വാഹനം ട്രക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.


മയ്യിത്ത് ജിദ്ദ ഷാർക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ദീർഘകാലമായി മക്കയില്‍ ജോലി ചെയ്യുകയാണ് അശ്റഫ് ചെമ്ബൻ. ഞായറാഴ്ചയാണ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. മക്കയിലെ ജീവ കാരുണ്യ പ്രവർത്തങ്ങളില്‍ സജീവമായമായിരുന്നു.

ഭാര്യ: വൈത്തിരി സ്വദേശി ഷാനിബ, മക്കള്‍: മുഹമ്മദ് ആദില്‍, അദ്നാൻ മുഹിയുദ്ധീൻ, ഫാത്തിമ. ഐ സി എഫ് ജിദ്ദ വെല്‍ഫെയർ ടീമിൻ്റെ നേതൃത്വത്തില്‍ നിയമനടപടിക്രമങ്ങള്‍ പൂർത്തീകരിച്ചുവരുന്നു.

Post a Comment

Previous Post Next Post