ഹോട്ടല്‍ മുറിയില്‍ നിന്ന് ജനലിലൂടെ താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

 


 മലപ്പുറം നിലമ്പൂരിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു. കോഴിക്കോട് പെരുവണ്ണാമൂഴി കള്ള്ഷാപ്പ് തൊഴിലാളി ദിനേശന്റെ മകന്‍ അജയ് കുമാര്‍ (23) ആണ് മരിച്ചത്. പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന്‍റെ മൂന്നാം നിലയിലെ 4002 നമ്പര്‍ മുറിയിലായിരുന്നു അജയ് താമസിച്ചിരുന്നത്.


മൂന്നാം നിലയിലെ ഹോട്ടല്‍ മുറിയുടെ ജനലിലൂടെ താഴേക്ക് വീഴാണ് മരണം. എന്നാൽ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post