ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു.. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ നാളെ തുറക്കും



വയനാട്:   ചൂരൽമല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ. മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല. അട്ടമല, മുണ്ടക്കൈ മേഖലകളിലെ തോട്ടങ്ങളില്‍ തൊഴിലാളികളെ പ്രത്യേക അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവേശിപ്പിക്കരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഇന്നലെ പുഴയില്‍ ഉണ്ടായ കനത്ത ഒഴുക്കില്‍ ബെയ്ലി പാലത്തിന്റെ സംരക്ഷണഭിത്തിക്കുള്ളിലെ മണ്ണൊലിച്ചുപോയി. പാലത്തിന്റെ തൂണുകള്‍ക്കു താഴെനിന്നാണ് മണ്ണൊലിച്ചുപോയത്. പാലത്തിനു ബലക്ഷയം ഉണ്ടാകാതിരിക്കാന്‍ സംരക്ഷണഭിത്തിക്കുള്ളില്‍ മണ്ണിട്ടു നിറയ്ക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരും അധികൃതരും. പുന്നപ്പുഴയില്‍ കുത്തൊഴുക്കുണ്ടെങ്കിലും ഇന്നലത്തേക്കാള്‍ ജലനിരപ്പ് കുറവാണ്.

Post a Comment

Previous Post Next Post