ജിയോ പണിമുടക്കിയതോടെ കോളുകളും ഇന്റർനെറ്റ് ഉപയോഗവും തകരാറിലായി. ജിയോയുടെ സിം കാർഡുകളിൽ നിന്നും നെറ്റ് കോൾ ഉപയോഗങ്ങൾ ഇല്ലാതെയായത് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ്. അപ്രതീക്ഷിതമായി നെറ്റും കോളും കട്ടായതോടെ പലരും വലഞ്ഞു. കേരളത്തിലെ ജിയോയുടെ സെർവറിലുണ്ടായ തകരാറിനെ തുടർന്നാണ് ഇന്റർനെറ്റ് കോൾ സേവനങ്ങൾ നിലച്ചത്. പലരും ഫോൺ തകരാറിലായതായി കരുതി പരാതിയുമായി രംഗത്ത് എത്തിയിരുന്നു.