ഹൃദയാഘാതം മലയാളി ജിദ്ദയിൽ മരണപ്പെട്ടു



ജിദ്ദ: ജിദ്ദയിൽ മലയാളി മരണപ്പെട്ടു. മലപ്പുറം കൂട്ടിലങ്ങാടി പെരിന്താറ്റി സ്വദേശി ചുള്ളിയിൽ അബ്ദുൽ അസീസ് ആണ് ജിദ്ദയിൽ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. നാൽപത്തിയേഴു വയസായിരുന്നു. ഖുലൈസിൽ ഡ്രൈവറായി ജോലി ചെയ്‌ത് വരികയായിരുന്നു.

ഹൃദയാഘാതം മൂലം ഖുലൈസ് ഹോസ്‌പിറ്റലിൽ വെച്ചാണ് മരണം. മയ്യിത്ത് ഖുലൈസ് ജനറൽ ആശുപത്രി മോർച്ചറിയിൽ ആണുള്ളത്. സഹായങ്ങൾക്കും മറ്റും ജിദ്ദ കെഎംസിസി വെൽഫയർ വിങ്ങും, ഖുലൈസ് ഏരിയാ കെഎംസിസി പ്രവർത്തകരും ഉണ്ട്.

Post a Comment

Previous Post Next Post