മുംബൈയില്‍ വാഹനാപകടം: മലയാളി ദമ്പതികള്‍ മരിച്ചു

 



മുംബൈയില്‍ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശികളായ വിനോദ് പിള്ള, ഭാര്യ സുഷമ എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ചാണ് അപകടമുണ്ടായത്

മുംബൈയ്ക്കടുത്തുള്ള നേരലിലാണ് അപകടമുണ്ടായത്. താനെയുടേയും റായ്ഗഡിന്റേയും അതിര്‍ത്തിയിലാണ് നേരല്‍. ഇന്ന് പകലാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. റോഡിന് വീതി കുറവായിരുന്നു.

വഴിയിലേക്ക് ഇരുവരും തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരേയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ വിനോദ് പിള്ള മരിച്ചു. മണിക്കൂറുകള്‍ക്കുള്ളില്‍ സുഷമയുടേയും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post