തൃശ്ശൂർ തൃപ്രയാർ: പാലത്തിന് സമീപം നാട്ടിക പഞ്ചായത്ത് പരിധിയിൽ റോഡരികിലെ മരം ഒടിഞ്ഞുവീണു. ഇതുമൂലം ഒരു മണിക്കൂറോളം പൂർണ്ണമായും ഗതാഗതം തടസ്സപ്പെട്ടു. വലപ്പാട് പോലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് ഒടിഞ്ഞുവീണ മരം മുറിച്ച് മാറ്റിയാണ് റോഡ് ഗതാഗതം പുനർ സ്ഥാപിച്ചത്. ഉച്ച സമയമായതിനാൽ റോഡിൽ യാത്രക്കാർ കുറവായിരുന്നതും സ്ഥിരമായി പ്രദേശത്ത് ലോട്ടറി കച്ചവടം നടത്തിയിരുന്നവർ ഭക്ഷണം കഴിക്കാൻ പോയതിനാലും വൻ ദുരന്തമാണ് ഒഴിവായത്.