മധ്യവയസ്കനും പേരമകളും സഞ്ചരിച്ച ബൈക്ക് പുഴയിലേക്ക് മറിഞ്ഞു…രണ്ട് പേർക്ക് പരിക്ക് പരിക്ക്

 


പാലക്കാട്‌   മണ്ണാർക്കാട് കൈതച്ചിറ മാസ പറമ്പിൽ ബൈക്ക് പുഴയിലേക്ക് മറിഞ്ഞു രണ്ട് പേർക്ക് പരിക്ക്. മണ്ണാർക്കാട് സ്വദേശികളായ മരയ്ക്കാർ (65), പേരമകൾ ഇഷ മറിയം(6) എന്നിവർക്കാണ് പരിക്കേറ്റത് . മരയ്ക്കാറിന്റെ തലക്ക് പരിക്കുണ്ടെങ്കലും സാരമുളളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് പുഴയിലേക്ക് മറിയുകയായരുന്നു. അപകടത്തിൽ കുട്ടിയും പുഴയിൽ അകപ്പെട്ടു. ഉടൻ തന്നെ ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി മണ്ണാർക്കാട് നമഃ ആംബുലൻസ് ടീം എത്തി ആശുപത്രിയിലേക്ക് മാറ്റി. രണ്ടുപേരുടെയും ആരോ​ഗ്യനില ഗുരുതരമല്ലെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post