കൊച്ചി -ധനൂഷ്കോടി ദേശീയ പാതയിൽ നേര്യമംഗലത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാൽനട യാത്രികന് ദാരുണാന്ത്യം. നേര്യമംഗലം പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പിക്അപ് വാൻ കാൽനട യാത്രക്കാരൻ്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. നേര്യമംഗലം കാഞ്ഞിരവേലി റോഡിൽ കാരിക്കണ്ടം സ്വദേശി മാറാച്ചേരി പുത്തയത്ത് വീട്ടിൽ പൗലോസ് (69) ആണ് മരിച്ചത്. അടിമാലി ഭാഗത്തേക്ക് പോവുകയായിരുന്നു പിക് - അപ് വാൻ ആണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്.
നേര്യമംഗലം പാലം കടന്നുവന്ന പിക്കപ്പ് വാൻ മറുസൈഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിച്ച ശേഷം,സമീപം ഉണ്ടായിരുന്ന ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ബോർഡും തകർത്ത് ഒരു പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ശേഷമാണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൗലോസിനെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
#neryamangalam #adimali #accident👆