കനത്ത മഴ’എടപ്പാൾ വെങ്ങിനിക്കരയിൽ മതിൽ തകർന്ന് വീടിന് മുകളില്‍ വീണ് അപകടം



എടപ്പാള്‍:കനത്ത മഴയില്‍ എടപ്പാൾ വെങ്ങിനിക്കരയിൽ മതിൽ തകർന്ന് വീടിന് മുകളില്‍ വീണു.ശനിയാഴ്ച ഉച്ചക്ക് 12മണിയോടെ ആണ് അപകടം.വെങ്ങിനിക്കര മണ്ണായത് വളപ്പിൽ ഷംസുദീന്റെ വീടിന്റെ മതിൽ ആണ് തകർന്ന് വീണത്. ഷംസുദീന്റെ വീടിൻ്റെ താഴെ ഭാഗത്തുള്ള പള്ളിയാലിൽ സൈനബയുടെ വീടിന്റെ മുകളിലേക്കാണ് കോൺഗ്രീറ്റുമതിൽ വീണത്.സൈനബയുടെ അടുക്കള ഭാഗവും,ജനൽ,ചിമ്മിനികൂട്, സമീപത്തെ വിറകുപുര എന്നിവ തകർന്നിട്ടുണ്ട്.മതിലിൽ വിള്ളൽ ശംസുദീന്റെ ശ്രദ്ധയിൽ പെട്ടതിനാൽ, പെട്ടന്ന് തന്നെ സൈനബയുടെ വീട്ടുകാരെ മാറ്റുകയായിരുന്നു.ആളുകളെ മാറ്റി അതികസമയം ആകും മുന്നെ വലിയ ശബ്ദത്തോടെ മതിൽ തകർന്ന് വീഴുകയായിരുന്നു.സൈനബയുടെ വീടിന്റെ നാശനഷ്‍ടങ്ങൾക്ക് പുറമെ മതില്‍ തകര്‍ന്നതില്‍ മൂന്ന് ലക്ഷത്തിലേറേ രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്


Post a Comment

Previous Post Next Post