കോഴിക്കോട് : ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണം വടകരയിലും യാത്രക്കാരുടെ ജീവനെടുക്കുന്നു. വടകരയിൽ ഇതിനകം മരണം രണ്ടായി. ഇന്ന് ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ദേശീയ പാതയിൽ സർവ്വീസ് റോഡിലെ കുഴിയിൽ വീണാണ് ബൈക്ക് യാത്രക്കാരന് ജീവൻ നഷ്ടമമായത്. ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണ് മരണപ്പെട്ടത് .മുക്കാളി കെ എസ് ഇ ബി ഓഫീസിന് സമീപം ഇന്ന് ഉച്ചക്ക് 11.30നാണ് അപകടം.
കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ആക്റ്റീവ ഇരുചക്ര വാഹനം മറിഞ്ഞ് വിഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മാഹി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടി.ടി.നാണു ചോമ്പാൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ് രണ്ടാഴ്ച മുമ്പ് ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർ കുഴിയിൽ വിണ് മരിച്ചിരുന്നു. മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ .സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ . ഭാര്യ: ബീന.
മക്കൾ: അഗിന, അനുരാഗ് വ്യാപാരി മുക്കാളി ടൗൺ ) മരുമക്കൾ: മിറാഷ്, ( സുപർണ സഹോദരങ്ങൾ: രാജൻ, വിജയൻ,ഉത്തമൻ, സരോജിനി(എടച്ചേരി) ബാബു,(ഗ്രാമീൺ ബാങ്ക് നാദപുരം) അശോകൻ ( മോഡൽ പോളി ടെക്നിക്ക് വടകര) പരേതനായ രവീന്ദ്രൻ.