തലശ്ശേരിക്ക് സമീപം കടവത്തൂരില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

 


കടവത്തൂര്‍ (കണ്ണൂര്‍): മയ്യഴി പുഴയിലെ കടവത്തൂര്‍ കല്ലാച്ചേരിക്കടവിന് സമീപം യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. തെക്കയില്‍ മുഹമ്മദ് ( 21) ആണ് മരിച്ചത്

.തെക്കയില്‍ സലീം - ഹഫ്‌സ ദമ്ബതികളുടെ മകനാണ് വൈകീട്ട് അഞ്ചര മണിയോടെയാണ് അപകടം . 

അതേസമയം മുല്ലപ്പെരിയാറില്‍ വിദ്യാര്‍ത്ഥിയെ കാണാതായി. കുമളി മന്നാകുടി സ്വദേശി അരിയാന്റെ മകന്‍ അര്‍ജുനെയാണ് (17) കാണാതായത്. ഇന്നലെ സുഹൃത്തുകള്‍ക്കൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഇന്ന് വിദ്യാര്‍ത്ഥിക്കായി അന്വേഷണം നടത്തിയപ്പോഴാണ് ഒഴുക്കില്‍ പെട്ട വിവരം സുഹൃത്തുകള്‍ പുറത്ത് പറയുന്നത്. ഫയര്‍ ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തുന്നുണ്ട്.

Previous Post Next Post