കുത്തേറ്റ ആളുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് വീടിനു മുകളിലേക്ക് മറിഞ്ഞ് അപകടം; 5 പേര്‍ക്ക് പരിക്ക്

 


അടൂർ: പരിക്കേറ്റ ആളുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്ക്. പന്തളം മുളംപുഴ മലേത്ത് വീട്ടില്‍ ശ്രീകാന്ത് സോമൻ(40), സഹോദരി ശ്രീലക്ഷ്മി(37) സഹോദരി. ഭർത്താവ് ദിലീപ്(45) ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ(40), സഹായി മനു(25) എന്നിവർക്കാണ് പരിക്ക്.

ആംബുലൻസ് ഡ്രൈവർ ബിനു തങ്കച്ചൻ സഹായി ദീലീപ് എന്നിവരുടെ പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ അടൂർ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ചൊവ്വാഴ്ച രാത്രി 8.45-ന് ശ്രീകാന്ത് സോമൻ പന്തളത്തെ വീട്ടില്‍ വച്ച്‌ വയറില്‍ സ്വയം കുത്തി പരിക്കേല്‍പ്പിച്ചതിനെ തുടർന്ന് അടൂർ ജനറല്‍ ആശുപത്രിയിലേക്ക് വരുമ്ബോള്‍ 9.20-ന് എംസി റോഡില്‍ അടൂർ ഹൈസ്കൂള്‍ ജങ്ഷനു സമീപം വച്ചായിരുന്നു അപകടം. മൂന്ന് കുത്തുകളാണ് ഇദ്ദേഹത്തിൻ്റെ ശരീരത്തിലുള്ളത്. അപകടത്തില്‍ ശ്രീകാന്തിൻ്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.അടൂർ കരുവാറ്റ കൊല്ലീരേത്ത് പുത്തൻവീട്ടില്‍ കെ.എം. തങ്കച്ചൻ്റെ വീടിന് മുകളിലേക്കാണ് ആംബുലൻസ് മറിഞ്ഞത്. വീടിന് നാശനഷ്ടമുണ്ടായിട്ടുണ്ട്.

Post a Comment

Previous Post Next Post