കോഴിക്കോട് മാവൂരില്‍ കാറുകള്‍ കൂട്ടി ഇടിച്ച് അപകടം. മാവൂർ കൂളിമാട് റോഡില്‍ എളമരം കടവിന് സമീപത്താണ് അപകടം.
രണ്ടുപേർക്ക് പരിക്ക് . ഇടിയുടെ ആഘാതത്തില്‍ ഒരു കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. മറ്റൊരു കാറിൻ്റെ ഒരു ഭാഗവും തകർന്നു. അപകടത്തില്‍ രണ്ട് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.