കോഴിക്കോട് അത്തോളിയിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

 


കോഴിക്കോട് :കോഴിക്കോട് അത്തോളിയിലെ ആളൊഴിഞ്ഞ പറമ്പിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കുനിയിൽക്കടവ് ജംക്ഷന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ ഇന്ന് വൈകീട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്.


പുരുഷന്റേതാണ് മൃതദേഹം. ഏതാനും ദിവസങ്ങൾ പഴക്കമുള്ള നിയിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെതുടർന്ന് നാട്ടുകാർ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി വരികയാണ്.

Post a Comment

Previous Post Next Post