കണ്ണൂർ കൂത്തുപറമ്പിൽ നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്‌കൂട്ടർ മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
കാര്യാട്ടുപുറം സ്വദേശി വൈഷ്‌വ് (22) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ മൂര്യാട് കൊളുത്തുപറമ്പിലായിരുന്നു അപകടം. സ്കൂട്ടറിൽ വരുകയായിരുന്ന വൈഷ്ണവിന്റെ വാഹനത്തിന് മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. പിന്നാലെ വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും മറിയുകയുമായിരുന്നു
