കോഴിക്കോട് : വടകര തോടന്നൂരിൽ വയോധിക വയലിലെ വെള്ളത്തിൽ മരിച്ച നിലയിൽ. ചെറിയപാലയുള്ളതിൽ രാജന്റെ ഭാര്യ വത്സലയാണ് (70) മരിച്ചത്. ഇന്നു രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. സമീപത്തെ വീട്ടിലേക്ക് പോകുമ്പോൾ പള്ളിക്കുന്ന് താഴെ വയലിലെ വെള്ളത്തിൽ അബദ്ധത്തിൽ വീണതാകമെന്നാണ് പ്രാഥമിക നിഗമനം. വടകര പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മകൻ: മിജിൽ രാജ്. മരുമകൾ: അഡ്വ ശ്രീഷ്ണ......
