ഗുജറാത്തില്‍ പാലം തകര്‍ന്ന് വീണ് മൂന്ന് മരണം; നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു



അഹമ്മദാബാദ്  ഗുജറാത്തില്‍ പാലം തകര്‍ന്ന് വാഹനങ്ങള്‍ നദിയിലേക്ക് വീണുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.

സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന ഗംഭിറ പാലമാണ് തകര്‍ന്നത്. ഇന്ന് രാവിലെയാണ് സംഭവം. നാല് വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേയ്ക്ക് വീണു. മൂന്ന് പേര്‍ മരിച്ചു. നദിയില്‍ വീണ അഞ്ച് പേരെ രക്ഷപ്പെടുത്തി


പദ്ര താലൂക്കിലെ മുജ്പുറിന് സമീപമാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. സൂയിസൈഡ് പോയിന്റ് എന്ന രീതിയില്‍ ഈ പാലം പ്രശസ്തമാണ്. പാലം തകര്‍ന്നതോടെ ആനന്ദ്, വഡോദര, ബറൂച്ച്‌, അന്‍ക്ലേശ്വര്‍ എന്നിവിടങ്ങളുമായി ബന്ധം തടസപ്പെട്ടിരിക്കുകയാണ്.രണ്ട് ട്രക്കുകളും ഒരു പിക്കപ്പ് വാനും നദിയില്‍ വീണതില്‍ ഉണ്ട്. അപകടം നടക്കുമ്ബോള്‍ പാലത്തില്‍ നല്ല തിരക്കുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

Post a Comment

Previous Post Next Post