തെരുവുനായ കുറുകെ ചാടി പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്



തിരുവനന്തപുരം:  തെരുവുനായ കുറുകെ ചാടി എസ്എച്ച്ഒയ്ക്ക് പരിക്ക്. നെടുമങ്ങാട് എസ്എച്ച്ഒ രാജേഷിനാണ് പരിക്കേറ്റത്. ഹെൽമറ്റ് ഉണ്ടായത് കൊണ്ട് രക്ഷപ്പെട്ടു എന്ന് രാജേഷ് പറയുന്നു. ഒന്നുകിൽ നായകളെ കൊന്നൊടുക്കണമെന്നും അല്ലെങ്കിൽ ഒന്നിച്ച് കൂട്ടിലിട്ട് വളർത്തണമെന്നും അപകടത്തിനു പിന്നാലെ രാജേഷ് പങ്കുവെച്ച വീഡിയോയിലൂടെ ആവശ്യപ്പെട്ടു. കൈയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ടെന്നും വീഡിയോയിൽ പറയുന്നു.


Post a Comment

Previous Post Next Post