എടപ്പാള്‍ : കുറ്റിപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരിയായ യുവതി മരിച്ചു.
ആശുപത്രിയില്‍ നേഴ്സായി ജോലി ചെയ്തിരുന്ന
കോതമംഗലം സ്വദേശിയായ അമീന (20) എന്ന യുവതിയാണ് മരിച്ചത് .
ഇന്ന് വൈകുന്നേരം നാല് മണിയോടേയാണ് ആശുപത്രിയിലെ ഒരു മുറിയില്‍ യുവതിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്.
ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയില്‍ മരണം സംഭവിച്ചു. കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
