വീടെന്ന സ്വപ്നം ബാക്കി; കണ്ണൂരിൽ നിർമ്മാണം നടന്നു വരുന്ന വീടിന് മുകളിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു

 


കണ്ണൂർ തളിപ്പറമ്പ :  പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ ചുമരിന്റെ തേപ്പിന് വെള്ളം തെളിക്കാന്‍ ടെറസില്‍ കയറിയ മധ്യവയസ്‌ക്കന്‍ കാല്‍വഴുതി അബദ്ധത്തില്‍ താഴെ വീണ് മരിച്ചു. കണ്ണൂർ തളിപ്പറമ്പിലെ മുള്ളൂലിലെ ചിറമ്മല്‍ വീ്ടില്‍ സി.രാജീവനാണ്(50)മരിച്ചത്.

സി.പി.എം മുള്ളൂല്‍ സൗത്ത്ബ്രാഞ്ച് അംഗവും ചെത്ത് തൊഴിലാളിയുമാണ്. ഇന്നലെ രാവിലെ 10 നും വൈകുന്നേരം മൂന്നിനും ഇടയിലാണ് സംഭവം. ടെറസില്‍ നിന്ന് വീഴുന്നതിനിടെ താഴ നിര്‍മ്മിച്ച കക്കൂസ് ടാങ്കിന്റെ കുഴിയില്‍ വീണായിരുന്നു ദാരുണാന്ത്യം. വിവരമറിഞ്ഞ് തളിപ്പറമ്പ് അഗ്നിശമനനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ എന്‍.കുര്യാക്കോസ്, അസി.സ്‌റ്റേഷന്‍ ഓഫീസര്‍ എം.പി.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിശമനസംഘമാണ് മൃതദേഹം പുറത്തെടുത്തത്..

Post a Comment

Previous Post Next Post