കോഴിക്കോട് : കോഴിക്കോട് മേപ്പയ്യൂരിൽ നിയന്ത്രണം വിട്ട കാർ വീട്ടുമതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഇരിങ്ങത്ത് പുത്തൻപുരയിൽ...
ശ്രാവണാണ് മരിച്ചത്. നരക്കോട് ഇരിങ്ങത്ത് റോഡിൽ ഉച്ചയോടെയായിരുന്നു അപകടം. ശ്രാവണും സുഹൃത്തുമായിരുന്നു കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാർ മതിലിലിടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരേയും നാട്ടുകാർ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രാവണിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.......
