മലപ്പുറം തിരൂരങ്ങാടി തലപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു തോട്ടിലേക്ക് തെറിച്ചു വീണ ബൈക്ക് യാത്രികനായ യുവാവ് മരണപ്പെട്ടു. തലപ്പാറക്ക് സമീപം വി കെ പടിയിൽ നിന്നും പുകയൂരിലേക്ക് പോകുന്ന റോഡിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം 6:30ഓടെ ആണ് സംഭവം. നാട്ടുകാരും ഫയർ ഫോഴ്സും ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരും മറ്റു സന്നദ്ധ പ്രവർത്തകരും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തിയത്. മൂന്നിയൂർ പറേക്കാവ് സ്വദേശിയും നിലവിൽ തലപ്പാറ വലിയ പറമ്പിൽ താമസക്കാരനായ ചാന്ത് അഹമ്മദ് കോയ ഹാജി എന്നവരുടെ മകൻ ഹാഷിർ ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി. ഇന്ന് ചൊവ്വ രാവിലെ 6:30ഓടെ ആണ് മൃതദേഹം തോട്ടിൽ നിന്നും കണ്ടെത്തിയത്...
