കോയിലേരി പാലത്തിൽ നിന്ന് പുഴ യിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി



മാനന്തവാടി ആറാട്ടുതറ ചെറിയ പാലത്തിന് താഴെ പുഴയിൽ കാണാതായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി.. പാലത്തിന് സമീപത്തായി കമ്മന താമസിക്കുന്ന പയ്യപ്പള്ളി പൗലോസ് ൻ്റെ മകൻ അതുൽ പോൾ (19) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത് ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു കാണാതായത് പുഴയി ലകപ്പെട്ടയുടൻ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതുൽ ചുഴിയിൽപ്പെട്ട് താഴ്ന്ന് പോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് രാത്രി വൈകിയും അഗ്നി രക്ഷാ സേനാംഗങ്ങൾ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും അതുലിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികൂല കാലാവസ്ഥയും, ഇരുട്ടും തിരച്ചിലിനെ പ്രതികൂലമായി ബാദിച്ചു . ഇന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. അഗ്നി രക്ഷാ സേനാംഗങ്ങളും, എൻ ഡി ആർ എഫും റെസ്ക്യൂ പ്രവർത്തകരും നടത്തിയ തിരച്ചിൽ പനമരം സി.എച് റെസ്ക്യൂ ടീം പ്രവർത്തകരാണ് അതുൽ പോളിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി 

Post a Comment

Previous Post Next Post