മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ വിട വാങ്ങി: മുഖ്യമന്ത്രിയും എം വി ഗോവിന്ദനും ആശുപത്രിയിലെത്തി


 തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്തൻ  മരണപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വിഎസിനെ കാണാൻ ആശുപത്രിയിലെത്തി. മെഡിക്കൽ ബോർഡുമായി ചർച്ച നടത്തികൊണ്ടിരിക്കെ ഇന്നുച്ചയോടെയാണ് വിഎസിന്റെ ആരോഗ്യനില ഗുരുതരമായത്. 

എസ് യു ടി ആശുപത്രിയിലെ ഡോക്ടർമാരുടെ വിദഗ്ധ സംഗമം അദ്ദേഹത്തിൻറെ ആരോഗ്യനില നിരീക്ഷിച്ചുവരുന്നതിനിടെ ആണ് അന്ത്യം . ജൂൺ 23നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രിക്ക് പിന്നാലെ മുതിർന്ന സിപിഎം നേതാവ് രാമചന്ദ്രൻ പിള്ള, എം വി ജയരാജൻ, വീണ ജോർജ്, കോൺഗ്രസ് നേതാവ് വി എം സുധീരൻ എന്നിവരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.  


1980 മുതൽ 1991 വരെ മൂന്നുതവണ പാർട്ടി സെക്രട്ടറിയായി..1986 മുതൽ 2009 വരെ 23 വർഷം പോളിറ്റ്ബ്യൂറോ അംഗമായി.. 1965 മുതൽ 2016 വരെ പത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 2006 മെയ് 18 ന് കേരളത്തിന്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി ചുമതലയേറ്റു. മുഖ്യമന്ത്രിയെന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു.1923 ഒക്ടോബർ 20 ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലായിരുന്നു ജനനം.

നഷ്ടമായത് കറതീർന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ...



Post a Comment

Previous Post Next Post