പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം താനൂർ സ്വദേശി മരണപ്പെട്ടു



മലപ്പുറം  പൊന്നാനി  കടലിൽ മത്സ്യബന്ധനത്തിനിടെ ഹൃദയാഘാതം താനൂർ സ്വദേശി മരണപ്പെട്ടു.

താനൂർ അൽബസാർ സ്വദേശി മൂസ്സാൻ്റെപുരക്കൽ കുഞ്ഞിമോൻ എന്ന ആളാണ്‌ മരണപ്പെട്ടത്..

 പൊന്നാനി കടലിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ഇദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ചേർന്ന് ഇദ്ദേഹത്തെ ഹാർബറിൽ എത്തിക്കുകയും ഉടൻ തന്നെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചന്തപ്പടി മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..


പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും..


Post a Comment

Previous Post Next Post