മംഗളുരു : മംഗളുരു റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡിൽ വിഷവാതക ചോർച്ച. കോഴിക്കോട് കക്കോടി സ്വദേശി ഉൾപ്പെടെ രണ്ട് ജീവനക്കാർക്ക്. ദാരുണാന്ത്യം. കോഴിക്കോട് കക്കോടി സ്വദേശി ബിജിൽ പ്രസാദ്, പ്രയാഖ് രാജ് സ്വദേശി ദീപ്‌ചന്ദ്ര എന്നിവരാണ് മരിച്ചത്.......
ഇന്ന് രാവിലെയാണ് വാതക ചോർച്ച ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. രാവിലെ ജോലിക്കെത്തിയ ജീവനക്കാർ ഇവരെ തിരഞ്ഞ് ടാങ്ക് പ്ലാറ്റ്ഫോമിന് മുകളിലേക്ക് പോയപ്പോഴാണ് ഇരുവരും ബോധരഹിതരായി കിടക്കുന്നത് കണ്ടത്.......
ഇരുവരെയും ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റൊരു ജീവനക്കാരനായ വിനായകൻ എന്നൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇയാൾ ആശുപത്രി ചികിത്സയിലാണ്. അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
ജോലിക്കിടെ തന്നെയാണ് ഈ അപകടം ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. എച്ച് പി ഗ്യാസ് വാതക ചോർച്ച ഉണ്ടായതായാണ് വിവരം. എം ആർ പി എല്ലിൽ നിന്ന് ഫയർ ആൻഡ് സേഫ്റ്റി ജീവനക്കാരെത്തി നിലവിൽ ചോർച്ച അടച്ചിട്ടുണ്ട്. ഇവരുടെ ബന്ധുക്കൾ ഉൾപ്പെടെ ഉള്ളവർ
സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. മൃതദേഹം ഉടൻ തന്നെ നാട്ടിലേക്ക് കൊണ്ട് പോകും എന്നാണ് വിവരം......
