ഹൃദയാഘാതം മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു_



മലപ്പുറം പട്ടര്‍ക്കടവ് പള്ളിപ്പടി സ്വദേശി ഉസ്മാന്‍ കൊണോത്തോടി ഹൃദയാഘാതത്തെത്തുടര്‍ന്ന് മക്കയില്‍ മരണ പെട്ടു. മക്കയിലെ താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും തല്‍ക്ഷണം മരിക്കുകയുമായിരുന്നു. കെ.എം.സി.സി മക്ക അസീസിയ ജൂനൂബിയ ഏരിയ കമ്മിറ്റി അംഗമായിരുന്നു ഉസ്മാൻ.

പിതാവ്: കുഞ്ഞാലന്‍കുട്ടി. ഭാര്യ: സാഹിറ. രണ്ട് മക്കളുണ്ട്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.



Post a Comment

Previous Post Next Post